റാഞ്ചി:മാവോയിസ്റ്റ് കമാൻഡറുടെ പേരിൽ 25 ലക്ഷംരൂപ ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമം.റാഞ്ചി ബെറോയിലെ പെട്രോൾ പമ്പ് ഉടമ നന്ദ് കിഷോറാണ് 25 ലക്ഷവുമായി പിടിയിലായത്.പെട്രോൾ പമ്പിന്റെ പേരിലുള്ള കറന്റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു കിഷോറിന്റെ ലക്ഷ്യം.എന്നാൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യലിൽ മാവോയിസ്റ്റുകൾക്കു വേണ്ടിയാണു പണവുമായെത്തിയതെന്ന് ഇയാള് സമ്മതിക്കുകയായിരുന്നു.
അസാധുവാക്കിയ 500, 1000 നോട്ടുകളായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്.പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ തലവൻ ദിനേശ് ഗോപ് കൈമാറിയ പണമാണു പെട്രോൾ, ഡീസൽ വിൽപനയുടെ പേരിൽ കിഷോർ ബാങ്കിൽ അടയ്ക്കാൻ ശ്രമം നടത്തിയത്.മാവോയിസ്റ്റുകൾ കൈവശമുള്ള പണം വൻതോതിൽ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Post Your Comments