ഭോപ്പാല്‍: വിദേശകാര്യമന്ത്രി സുഷമാസ്വാരാജിന് വൃക്ക വാഗ്ദാനവുമായി പോലീസുകാരന്‍. മധ്യപ്രദേശ് പോലീസിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ ഗൗരവ് സിഹ് ദഗ്ഗിയാണ്(26) തന്റെ ഒരു വൃക്ക മന്ത്രിക്ക് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. രാഷ്ട്രീയനേതാവ്, വിദേശകാര്യ മന്ത്രി എന്നനിലയിലുള്ള സുഷമയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് വൃക്ക ദാനംചെയ്യാന്‍ തീരുമാനിച്ചതെന്ന് ദഗ്ഗി പറഞ്ഞു. പ്രമേഹം ബാധിച്ച് വൃക്ക പ്രവര്‍ത്തനരഹിതമായതായി കഴിഞ്ഞ ദിവസം മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
വൃക്ക മാറ്റിവെയ്ക്കലാണ് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ പരിഹാരമായി നിര്‍ദേശിച്ചിട്ടുള്ളത്. നവംബര്‍ ഏഴിനാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments