KeralaNews

തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു

തൃശൂർ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു.ഗുരുവായൂരിലെ ആര്യഭട്ട കോളജ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മയാണ് മരിച്ചത്.ഇന്ന് രാവിലെ അടുത്ത വീട്ടിലേക്ക് പാല് വാങ്ങാന്‍ പോയ ഗ്രീഷ്മയെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ഗ്രീഷ്‌മ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.തുടർന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

അതേസമയം കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനായി രൂപീകരിച്ച സംഘടനകള്‍ക്കെതിരെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ചട്ടങ്ങള്‍ പ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനാണെന്നിരിക്കെ ദൗത്യവുമായിറങ്ങാന്‍ സംഘടനകള്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് സംഘടനകളോട് സുപ്രീംകോടതി ചോദിച്ചിരുന്നു.കൂടാതെ ഇത്തരം സംഘടനകള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.കോടതി നിർദ്ദേശം വന്നതിന് തൊട്ടു പിന്നാലെയാണ് വീണ്ടും ദാരുണമായൊരു സംഭവം കൂടി നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button