തിരുവനന്തപുരം● ബാട്ടണ്ഹില്കോളേജില് എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തില്‍ എ.ബി.വി.പി നേതാവുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. എ.ബി.വി.പി സംസ്ഥാന സമിതിഅംഗം കെ.സുബിത്, ബാട്ടണ്‍ഹില്ലിലെ മെക്കാനിക്കല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജിബിന്‍ മാതത്യു(22), കരണ്തിലക്(22), റമീസ് റോഷന് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിലെ ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ കാണാനെത്തവേ ആണ് സുബിത്തിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മെക്കാനിക്കല്‍ വിഭാഗവും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ കോളേജില്‍ സംഘര്‍ഷം നിലനിലവിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജില്‍ നില്കുകയായിരുന്ന ജിബിന്‍ മാതത്യു, കരണ്തിലക്, റമീസ് റോഷന് എന്നിവരെ ആക്രമിച്ചു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് അറിഞ്ഞ് ആശുപത്രിയിലെത്തിയതായിരുന്നു സുബിത്. ആശുപത്രിയില്‍ സംഘടിച്ച് നിന്ന 25ല്‍ അധികം എസ്.എഫ്.ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു. കല്ലും ഹെല്‍മറ്റും ഉപയോഗിച്ച് മാരകമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ സുബിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്പോലും കണ്ട് നിന്ന പോലീസ് തയ്യാറായില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ചതോടെയാണ് സുബിത്തിനെ പരിശോധിക്കുവാന്‍ ഡോക്ടര്‍പോലും തയ്യാറായത്.
Post Your Comments