തിരുവനന്തപുരം: ഇന്റലിജൻസ് എഡിജിപി: ആർ.ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ.ഗതാഗത വകുപ്പാണ് ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗത വകുപ്പ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം,റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിനു വേണ്ടി വാഹനങ്ങൾ വാങ്ങിയതിലുള്ള ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശ്രീലേഖക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ.
കൂടാതെ സ്ഥലംമാറ്റത്തിലൂടെ ആർ.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.ഇതു സംബന്ധിച്ചുള്ള ഫയൽ 2016 ജൂലായ് 25 ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറുകയായിരുന്നു.ഇതേ തുടർന്ന് ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലിൽ നാല് മാസമായിട്ടും തീരുമാനം ഉണ്ടായിരുന്നില്ല.കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ ഗതാഗത കമ്മിഷമറായിരുന്ന ടോമിൻ ജെ തച്ചങ്കരിയാണു അന്വേഷണണം നടത്തിയത്. നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള അതീവ രഹസ്യം എന്നു രേഖപ്പെടുത്തിയ ഫയൽ തച്ചങ്കരി ഗതാഗത സെക്രട്ടറിക്കു കൈമാറുകയായിരുന്നു. ഈ ഫയലാണ് അന്വേഷണം ആവശ്യപ്പെട്ടു മന്ത്രി ചീഫ് സെക്രട്ടറിക്കു കൈമാറിയിരിക്കുന്നത്.
Post Your Comments