ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറെടുക്കുകയാണ് പാക്കിസ്ഥാന്‍ സേന എന്നതിനുള്ള തെളിവുകളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സേനയുടെ അഭ്യാസ പ്രകടനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ 15,000 പാക് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകടനം നടത്തുകയാണ്. പാക് പോര്‍വിമാനങ്ങളും കോപ്റ്ററുകളും അതിര്‍ത്തി കടന്നിട്ടുണ്ട്.
രാജസ്ഥാന്‍ അതിര്‍ത്തിക്കു സമീപത്താണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്. പാക് സേനയുടെ കൂടുതല്‍ പ്രകോപനപരമായ നീക്കമാണ് കാണാന്‍ കഴിയുന്നത്. ഇതോടെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സുരക്ഷ കൂടുതല്‍ ശക്തമാക്കി. സൈനികാഭ്യാസം കാണാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി റാഹീല്‍ ഷെരീഫ് എന്നിവരും എത്തിയിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ശക്തമായൊരു ആക്രമണം ഏതുനിമിഷവും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. റാദുല്‍ ബുര്‍ഖ് എന്ന പേരില്‍ ആഴ്ചകള്‍ക്കു മുന്‍പെ തുടങ്ങിയ സൈനികാഭ്യാസമാണ് ഇപ്പോഴും തുടരുന്നത്.
Post Your Comments