Kerala

അവശ്യ സര്‍വ്വീസുകള്‍ക്ക് അസാധു നോട്ട് സ്വീകരിച്ചില്ലെങ്കില്‍ പരാതിപ്പെടാം

കണ്ണൂര്‍ ● അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയ അവശ്യസര്‍വ്വീസുകള്‍ക്ക് സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കാം. ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ അസാധു നോട്ടുകള്‍ അവശ്യ സര്‍വ്വീസുകളായ ആശുപത്രി, റെയില്‍വേ -വിമാന ടിക്കറ്റുകള്‍, പെട്രോള്‍ ബങ്ക്, എല്‍ പി ജി വിതരണ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ സ്വീകരിക്കാവുന്ന സമയം നവംബര്‍ 24 വരെ ദീര്‍ഘിപ്പിച്ച് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടെങ്കില്‍ എല്ലാ ഫാര്‍മസികളും അസാധു നോട്ടുകള്‍ സ്വീകരിക്കണം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ചെക്ക്/ഡ്രാഫ്റ്റ്/മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തിരം സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും സൗകര്യം നല്‍കേണ്ടതാണ്. ഈ സേവനങ്ങള്‍ ലഭ്യമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button