ഹൈദരാബാദ് : ആറുമാസമായി വീട്ടില്‍ ജോലിക്കു നിന്ന പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു. അഭിഭാഷകനായ എം. സുധാകര്‍ റെഡ്ഡി(60), മകന് ഭരത് കുമാര്‍(30) എന്നിവരാണ് പ്രതികള്‍. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. നഗരത്തില്‍ ചൈതന്യപുരിയിലുള്ള ഗ്രീന്‍ ഹില്‍സ് കോളനിയിലാണ് സംഭവം.
ഗര്‍ഭിണിയായ കുട്ടിയെ ശിശുക്ഷേമ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സൂര്യാപേട്ട് സ്വദേശിയായ കുട്ടി അഭിഭാഷകന്റെ ഓഫീസിലും വീട്ടിലും സഹായിയായി നിന്നിരുന്നു. ആദ്യ ദിവസം മുതല്‍ തന്നെ പീഡനം ആരംഭിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കി.
Post Your Comments