കൊല്‍ക്കത്ത: ജീവനാംശമായി നല്‍കിയ പഴയനോട്ട് മുന്‍ഭാര്യ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് കോടതി ശിക്ഷയും വിധിച്ചു. നോട്ടു അസാധുവാക്കിയത് വിനയായത് കൊല്‍ക്കത്ത സ്വദേശിക്കാണ്. നിരോധിച്ച നോട്ടുകള്‍ മുന്‍ഭാര്യ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ശിക്ഷ കിട്ടിയത്. മുച്ചിപ്പാറ സ്വദേശിയായ ബിജോയ് സില്‍ എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്.
ഇയാള്‍ മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കുന്നുണ്ടായിരുന്നില്ല. കേസിന്റെ വാദത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം കുടുംബ കോടതിയില്‍ ഹാജരായി. ജീവനാംശമായി 2.25 ലക്ഷം രൂപ നല്‍കാന്‍ ജഡ്ജി ശ്യാമള്‍ കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തുക കൈമാറി. പക്ഷെ തുക മുഴുവന്‍ നിരോധിച്ച 500, 1000 നോട്ടുകളിലായിരുന്നു.
പണി കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. മുന്‍ഭാര്യ തുക സ്വീകരിക്കാന്‍ തയ്യാറായില്ല. ഡിസംബര്‍ 30 വരെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്ന് റിസര്‍ബ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജോയിയുടെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ബിജോയ്ക്ക് ഒരു മാസത്തെ തടവുശിക്ഷ കോടതി വിധിക്കുകയായിരുന്നു.
Post Your Comments