KeralaNewsIndia

എരുമേലിയില്‍ വിമാനത്താവളത്തിന് പദ്ധതി സമര്‍പ്പിക്കും;കേന്ദ്ര നിലപാട് അനുകൂലം – മുഖ്യമന്ത്രി പിണറായി വിജയന്‍

 

ന്യൂഡല്‍ഹി : കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം പദ്ധതി സമര്‍പ്പിക്കും.ഇനിയത് കേന്ദ്രത്തെ അറിയിച്ചാല്‍ മതി- പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമെന്നും പിണറായി വ്യക്തമാക്കി.

ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളം. ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇത്. വിമാനത്താവളം വരേണ്ട സ്ഥലത്തെ കുറിച്ച്‌ ഏകദേശ ധാരണയായിട്ടുണ്ട്.കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ഇക്കാര്യം അറിയിച്ചു. സ്ഥലം തീരുമാനിച്ചാല്‍ എന്‍ഒസി നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെന്ന് പിണറായി പറഞ്ഞു.വിനോദ സഞ്ചാരികള്‍ക്കായി ബേക്കലിലും ഇടുക്കിയിലും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങാന്‍ എയര്‍ സ്ട്രിപ് വേണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button