ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ വിമര്‍ശിച്ച ഇളയദളപതി വിജയ്‌യെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ്ക്ക് ബിജെപിയിലേക്ക് സ്വാഗതം എന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്.
വിജയ്ക്ക് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് പാര്‍ട്ടിയും സംസ്ഥാന ഉപാധ്യക്ഷ വനതി ശ്രീനിവാസനും പറഞ്ഞു. ബിജെപിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് വനതി പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ചെറിയ തുക പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും വനതി ആവശ്യപ്പെട്ടു.
പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധാരാളം പണം എത്തിയത് മോദി കാരണമാണെന്നും വനതി പറഞ്ഞു.
Post Your Comments