ന്യൂഡല്‍ഹി: സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ സുരേഷ് ഗോപിയെ മാറ്റി നിര്‍ത്തിയതെന്തിന്? സുരേഷ് ഗോപിക്കും റിച്ചാര്‍ഡ് ഹേയേയ്ക്കും ക്ഷണം ഉണ്ടായില്ലെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിക്കുന്ന വ്യക്തിയായതു കൊണ്ട് മനപൂര്‍വ്വം സുരേഷ്‌ഗോപിയെ ഒഴിവാക്കിയതാണോ?
എന്തായാലും ഇത്തരം നടപടി തീരെ ശരിയായില്ലെന്നാണ് പ്രതികരണം. പിണറായി വിജയനെതിരെ പ്രതിഷേധവുമായി സുരേഷ് ഗോപിയും രംഗത്തെത്തി. തന്നെ വിളിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടുണ്ടാകില്ലെന്നും അതിനാലാണ് ക്ഷണിക്കാതിരുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്തരമൊരു ചര്‍ച്ച നടക്കുന്ന കാര്യമേ താന്‍ അറിഞ്ഞില്ലെന്ന് എംപി പറയുന്നു.
ഇതിനെതിരെ പ്രതികരിക്കാന്‍ പോയ സുരേഷ് ഗോപിയെ പാര്‍ട്ടി തടയുകയായിരുന്നു. കൃത്യമായ മുന്നൊരുക്കമില്ലാതെയാണ് നോട്ട് നിരോധിച്ചതെന്ന വാദം സുരേഷ് ഗോപി തള്ളി. ജനങ്ങളെ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പണമെല്ലാം എത്തേണ്ടിടത്ത് എത്തിയേനെ. നോട്ട് മാറുന്നതിന് ആവശ്യമായ സമയം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഒരോ ദിവസവും അവലോകനം ചെയ്യുകയാണ്. സത്യസന്ധമായി പണം ശേഖരിച്ചവര്‍ക്ക് ചിലപ്പോള്‍ സമയം നീട്ടി നല്‍കിയേക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. അവരാണ് ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments