പതിനാലിന് ലോകം എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞത് വെറുതെയായില്ല. പല രൂപത്തിലും ഭാവത്തിലുമായിരുന്നു ചന്ദ്രനെ ജനങ്ങള്‍ കണ്ടത്. എന്നാല്‍, ഭയപ്പെടുത്തുന്ന ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഭൂമിയില്‍ പല നാശങ്ങളും ഉണ്ടായേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, അത്തരമൊരു അപകടം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറിച്ച് ചന്ദ്രന്റെ വിവിധ രൂപങ്ങളെ ആളുകള്‍ തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തുകയാണുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സൂപ്പര്‍ മൂണ്‍ തിളങ്ങിയത്. ലോകത്തിന്റെ നാനഭാഗത്തുനിന്നുള്ള സൂപ്പര്‍ മൂണ്‍ പ്രതിഭാസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്തു വരുന്നതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ തിളക്കത്തോടെയാണ് ഈ ദിവസങ്ങളില്‍ ആകാശത്ത് ചന്ദ്രന്‍ കാണപ്പെട്ടത്.
145 ശതമാനം കൂടുതല്‍ വലിപ്പത്തോടെയാണ് ചന്ദ്രനെ കാണപ്പെട്ടത്. 69 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു പ്രപതിഭാസം ഉണ്ടായിരിക്കുന്നത്. അടുത്ത 18 വര്‍ഷത്തേക്ക് ചന്ദ്രനെ ഈ രീതിയില്‍ കാണാന്‍ സാധിക്കില്ലെന്നാണ് ആസ്ട്രോണമി റിപ്പോര്‍ട്ടുകള്‍.
Post Your Comments