
പത്തനംതിട്ട● പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിലെ ശ്രീകൃഷ്ണാശ്രമം സന്ദര്‍ശിക്കും. ഫെബ്രുവരി 23 നാണ് പ്രധാനമന്ത്രി എത്തുന്നത്. ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സന്ന്യാസിമാരുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് തന്നെ അദ്ദേഹം ശബരിമലയും സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മണ്ഡലകാലത്ത് പ്രധാനമന്ത്രി ശബരിമല സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതി സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. വികസന രൂപരേഖ തയ്യാറാക്കി നല്കാന് അദ്ദേഹത്തിന്റെ ഓഫീസ് നിര്‍ദേശിക്കുകയും ചെചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായി 100 കോടിയുടെ വികസന പദ്ധതിയും അനുവദിച്ചിരുന്നു.
Post Your Comments