കുവൈറ്റിൽ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്കുകളിൽ മാറ്റം. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും പുതിയ നിരക്ക് നടപ്പാക്കല്‍ സംബന്ധിച്ച് ഉടനെ തീരുമാനം പ്രഖ്യാപിക്കുമെന്ന് വൈദ്യുതി-ജലം മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലെ സ്ഥാപനം, ഉപയോഗം എന്നിവയ്ക്കനുസരിച്ച് വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക.
നിക്ഷേപ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ നാല് ദിനാറായിരിക്കും ആയിരം ഗ്യാലന്‍ വെള്ളത്തിന് ഈടാക്കുക. വ്യവസായ, കാര്‍ഷിക മേഖലയില്‍ ആയിരം ഗ്യാലന്‍ വെള്ളത്തിന് 2.5 ദിനാറും ജലവിതരണ സ്‌റ്റേഷനുകളില്‍ ആയിരം ഗ്യാലന്‍ വെള്ളത്തിന് ഒരു ദിനാറാകും പുതിയ നിരക്ക്.
അതുപോലെ വാടകയ്ക്ക് നല്‍കുന്ന ഫ്ളാറ്റുകളില്‍ ആയിരം കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കിലോവാട്ടിന് അഞ്ച് ഫില്‍സും 1001 മുതല്‍ 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ കിലോ വാട്ടിന് 10 ഫില്‍സും, 2000നു മുകളിലെ ഉപയോഗത്തിന് കിലോവാട്ടിന് 15 ഫില്‍സും നല്‍കേണ്ടിവരും. വ്യവസായ മേഖലയില്‍ കിലോവാട്ടിന് 25 ഫില്‍സും ഗാര്‍ഹിക മേഖലയില്‍ കിലോവാട്ടിന് 10 ഫില്‍സുമായിരിക്കും പുതുക്കിയ നിരക്ക്.
Post Your Comments