തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം. ഇടതു ഭരണത്തിന് കീഴില്‍ ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തി പട്ടികജാതി മോര്‍ച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ബഹുജന ധര്‍ണ പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം ഉദ്ഘാടനം ചെയതു.
2012ല്‍ 44,500 പരാതികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2016 ആയപ്പോഴേക്കും അത് 38000 ആയി കുറഞ്ഞിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നയ പരിപാടികള്‍ പിന്നാക്കക്കാരെ ലക്ഷ്യം വെച്ചാണ്. ഇതിലേക്ക് പിന്നാക്ക വിഭാഗങ്ങള്‍ ആകൃഷ്ടരാകുന്നതില്‍ അസൂയ പൂണ്ടാണ് പ്രതിപക്ഷം ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നതെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിനിയോഗത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം ബിജെപി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കേന്ദ്ര ഫണ്ടിനെപ്പറ്റി ധവള പത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഫണ്ട് വിനിയോഗത്തെപ്പറ്റിയും ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലെ ദുരിതത്തെപ്പറ്റിയും അന്വേഷിക്കാന്‍ കമ്മീഷന് ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ ഇടങ്ങളില്‍ സിറ്റിംഗ് നടത്തി ആദിവാസികളില്‍ നിന്ന് കമ്മീഷന് പരാതി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷകേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി സുധീര്‍, അധ്യക്ഷത വഹിച്ചു. ഒ രാജഗോപാല്‍ MLA ദേശീയ സെക്രട്ടറി അഡ്വ എല്‍ മുരുകന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറിമാരായ C ശിവന്‍കുട്ടി, V V രാജേഷ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി പി വാവ ജില്ല പ്രസിഡന്റ് ട സുരേഷ്എ സ്വപ്നജിത് പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
Post Your Comments