KeralaNews

ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ

തൊടുപുഴ: ഇടുക്കി മുട്ടം ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. അഭിഭാഷകരും ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ക്യാമറ വെച്ചിരുന്നത്.രാവിലെ 11.30 ന് ശുചിമുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്.

ഫ്ലഷ് ടാങ്കിനോട് ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ.തുടര്‍ന്ന് മുട്ടം പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.ക്യാമറ സ്ഥാപിച്ച് അധികം ദിവസമായില്ലെന്നാണ് പൊലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button