India

എടിഎം ക്യൂവില്‍ നിന്ന് ക്ഷമകെട്ടു; യുവതി തുണി ഊരിയെറിഞ്ഞ് പ്രതിഷേധിച്ചു!

ന്യൂഡല്‍ഹി: പുതിയ നോട്ട് ലഭിക്കാനും നോട്ട് മാറ്റിയെടുക്കാനും ബാങ്കിനു മുന്നിലും എടിഎമ്മിനു മുന്നിലും നീണ്ട ക്യൂവാണ്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് സ്ത്രീകള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥ. ക്യൂ നിന്ന് മടുക്കുന്നവര്‍ തെറിവിളിച്ചും മറ്റും അവരുടെ ദേഷ്യം തീര്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ സംഭവിച്ചത് മറ്റൊരു കാഴ്ചയാണ്.

ഡല്‍ഹിയില്‍ ഒരു യുവതി വളരെ വ്യത്യസ്തമായ രീതിയിലാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പണത്തിനായി എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ നിന്ന് മടുത്തപ്പോള്‍ ഇട്ടിരുന്ന ടീ ഷര്‍ട്ട് ഊരിയാണ് ഒരു യുവതി പ്രതിഷേധിച്ചത്. ഡല്‍ഹി മയൂര്‍ വിഹാറിലെ ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു യുവതി.

മണിക്കൂറുകളോളം കാത്തുനിന്ന യുവതി തളര്‍ന്നപ്പോള്‍ പ്രകോപിതയായി. ആളുകള്‍ നോക്കിനില്‍ക്കെ ടീ ഷര്‍ട്ട് ഊരി ചീത്ത പറയുകയായിരുന്നു. ചെരുപ്പെറിയുകയും ചെയ്യുകയുണ്ടായി. സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് മറ്റൊരു എടിഎമ്മിലേക്ക് കൊണ്ടുപോയി പണം പിന്‍വലിച്ച ശേഷം യുവതിയെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button