ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സാമ്പത്തിക സ്തംഭനമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. എന്നാല്‍ അതിനു ബദലായി പണം ഓണ്‍ലൈനിലൂടെ വിനിമയം നടത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടെ തലസ്ഥാനത്തെ പല ചായക്കടകളും ഹൈടെക്കായി മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ ആര് കെ പുരയിലുള്ള ഒരു ചായക്കടയിലാണ് ചായകുടിച്ച ശേഷം ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
വിര്‍ച്വല്‍ ബാങ്കിങ്ങിന് കാര്യമായ പ്രാധാന്യം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 500, 1000 എന്നീ നോട്ടുകള്‍ പിന്‍വലിച്ചതും ആവശ്യത്തിന് നൂറിന്റെയും മറ്റുമുള്ള ചില്ലറകള്‍ ഇല്ലാത്തതുമാണ് സാമ്പത്തിക പ്രശ്നങ്ങള്‍ ഇത്ര രൂക്ഷമാക്കിയത്.
Post Your Comments