തിരുവനന്തപുരം: തട്ടുകടകളും വലിയ റെസ്റ്റോറന്റുകളും വരെ മിൽമ പാലിന്റെ വില വർദ്ധനവിനെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ഒരു കപ്പു ചായക്ക് ഒരു രൂപ മുതൽ 10 രൂപ വരെയാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് വർദ്ധിപ്പിച്ചത്. പാൽ വില വർദ്ധിച്ചതിന്റെ മറവിലാണ് ഈ കൊള്ളയടി. മിൽമ പാലിന് നാല് രൂപ വർദ്ധിപ്പിച്ചത് മൂലം കട്ടൻ ചായക്കും കാപ്പിക്കും വരെ വില കൂട്ടിയാണ് കടയുടമകൾ ലാഭം കൊയ്യുന്നത്.
ചിലയിടങ്ങളിൽ ഒരു കപ്പു ചായയ്ക്ക് 2 രൂപയാണ് വില വർദ്ധിപ്പിച്ചത്. അര ലിറ്റർ പാലിന്റെ കവറിനു രണ്ടു രൂപ വർദ്ധിച്ചപ്പോൾ തന്നെ കടക്കാർ ഒരു ചായയ്ക്ക് 2 രൂപ വർദ്ധിപ്പിച്ചു. അര ലിറ്റർ പാലിൽ നിന്ന് എട്ടു മുതൽ പത്തു ചായ വരെ ഉണ്ടാക്കാവുന്നതാണ്. അതോടെ കടക്കാര്‍ 16 മുതൽ 20 രൂപ വരെയാണ് ലാഭം കൊയ്യുന്നത്.സംസ്ഥാനത്തിനുള്ളിലെ എല്ലാ സ്വകാര്യ ഡയറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിനും വില വര്‍ദ്ധിപ്പിച്ചിട്ടില്ല.മിൽമയ്ക്കു മാത്രമേ വില കൂട്ടിയിട്ടുള്ളൂ.
Post Your Comments