
2002 ൽ ഇന്ത്യയിലെത്തിയപ്പോൾ മുതലാണ് അമേരിക്കക്കാരിയായ ബ്രൂക്ക് എഡി എന്ന യുവതിക്ക് ചായയോടുള്ള പ്രണയം തുടങ്ങുന്നത്. തിരിച്ച് തന്റെ നാടായ അമേരിക്കയിലെ കൊളോറാഡയിലെത്തിയ ബ്രൂക്ക് അവിടെ ഇന്ത്യൻ ചായ അന്വേഷിച്ച് നടന്നെങ്കിലും ലഭിച്ചില്ല. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ല്‍ ബ്രൂക്ക് ഇന്ത്യയിലെത്തി. പിന്നീട് തിരികെ കൊളോറോഡയിലെത്തിയ ശേഷമാണ് കൊളോറോഡയില്‍ ഒരു ടീ ഷോപ്പ് തുടങ്ങിയാലെന്താ എന്ന ആശയം ബ്രൂക്കിന് ഉണ്ടായത്.
Read Also: യാക്കോബായ സഭയിലെ മെത്രാനും ഭൂമി വിവാദത്തില്‍
തുടർന്ന് 2007 ല്‍ അവര്‍ തന്റെ ജോലി ഉപേക്ഷിച്ച് ഭക്തി എന്ന പേരില്‍ ഇന്ത്യന്‍ ടീ ഷോപ്പ് തുടങ്ങി. സംരംഭം വിജയിച്ചതോടെ 2014 ല്‍ പ്രമുഖ സംരംഭകത്വ മാസിക ബ്രൂക്കിനെ മികച്ച സംരംഭകയ്ക്കുളള അവാര്‍ഡ് നല്കി ആദരിച്ചു. 2018 ആയപ്പോഴേക്കും ‘ഭക്തി’യെന്ന ഷോപ്പിന്റെ മൊത്ത വരുമാനം ഏഴ് മില്ല്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.
Post Your Comments