കോഴിക്കോട്: സുന്നി കാന്തപുരം വിഭാഗത്തിന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. ഇവരുടെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. തലയുള്ളിടത്തോളം കാലം തലവേദന മാറില്ലെന്ന് പറഞ്ഞപോലെയാണ് കാന്തപുരം വിഭാഗത്തിന്റെ കാര്യമെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് കുഞ്ഞാലിക്കുട്ടി കാന്തപുരത്തെയും സുന്നി വിഭാഗത്തെയും കണക്കറ്റ് പരിഹസിച്ചത്. കാന്തപുരത്തിന്റെ പേര് പരാമര്‍ശിക്കാതെയുള്ള പരിഹാസത്തെ കൈയടിയോടെയാണ് സദസ് ഏറ്റെടുത്തത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പല നിറമാണ് ഈ വിഭാഗത്തിന്. ചിലപ്പോള്‍ ലീഗിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യാറുണ്ട്.
മണ്ണാര്‍ക്കാട്ട് എന്‍. ഷംസുദ്ദീനും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും ജയിച്ചുവന്നത് ഇവരുടെ വെല്ലുവിളി കാരണമാണ്. ലീഗിലെ എല്ലാവര്‍ക്കും നേരെ ഈ വിഭാഗം വെല്ലുവിളിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പരിസഹിച്ചു.
ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിക്കുമ്പോള്‍ ഒരു കൂട്ടര്‍ മാത്രം വിട്ടുനില്‍ക്കുകയാണ്. കോഴിക്കോട് എക സിവില്‍കോഡിനെതിരെ ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ കാന്തപുരം പങ്കെടുത്തില്ല. തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് കാന്തപുരം പറഞ്ഞത്. എല്ലാവരെയും പോലെ ഇവരെയും ഫോണ്‍ ചെയ്ത് ക്ഷണിച്ചതാണ്. കല്യാണത്തിനല്ല ക്ഷണിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യം അപകടത്തില്‍പെടുന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. കല്യാണത്തിനാണെങ്കില്‍ നേരിട്ട് പോയി വിളിക്കാമായിരുന്നു. ഇനി ക്ഷണിച്ചാല്‍ തന്നെ മാറിനില്‍ക്കുമെന്ന് പലതവണ തെളിയിച്ചവരാണ് ഇവരെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. തീവ്രവാദവും ഫാസിസവും കേരളത്തില്‍ വേവില്ലെന്നും കുഞ്ഞാലുകുട്ടി അറിയിച്ചു.
Post Your Comments