NewsLife Style

ഈ ദുശ്ശീലങ്ങൾ ഒഴിവാക്കിയാൽ ജോലിയിൽ ശോഭിക്കാം

ജോലിയില്‍ മികവു പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.പക്ഷെ അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കിൽ മാത്രമേ ജോലിയിൽ മികവ് പുലർത്താൻ സാധിക്കൂ. നല്ല ശീലങ്ങളും ജോലിയില്‍ മികവു പുലര്‍ത്താന്‍ വളരെ പ്രധാനമാണ്. അതുപോലെ ചില ദുശീലങ്ങൾ ജോലിയിലെ മികവിനെ ബാധിക്കുകയും ചെയ്യും.

കള്ളം പറയുന്നത് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ജോലിയേയും ആത്മാഭിമാനത്തേയും കാര്യമായി ബാധിക്കും. പ്രത്യേകിച്ച് നിങ്ങള്‍ പറയുന്നത് കള്ളമാണെന്ന് ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ മനസിലാക്കിയാല്‍. കൂടാതെ ജോലിയോടുള്ള നെഗറ്റീവ് സമീപനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തെ ബാധിക്കും. ഇത് നെഗറ്റീവായുള്ള ചിന്തകള്‍ നിങ്ങളുടെ ജോലിയില്‍ പ്രതിഫലിക്കും. ക്ഷീണവും തളര്‍ച്ചയുമെല്ലാം ജോലിയെ ബാധിക്കുന്ന മറ്റു ഘടകങ്ങളാണ്. ശരീരവും മനസും ഊര്‍ജസ്വലമായിരുന്നാല്‍ മാത്രമേ നല്ലപോലെ ജോലി ചെയ്യാന്‍ സാധിക്കു. അതുപോലെ ജോലിക്കിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നതും ജോലിയിലെ ഏകാഗ്രത കളയുന്ന മറ്റു ഘടകമാണ്.

വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച് ജോലിയ്‌ക്കെത്തുന്ന പലരുടേയും ശീലമാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള മതിപ്പു കുറയ്ക്കുന്ന ഒന്നാണ്. രാത്രി വൈകിയുറങ്ങിയാല്‍, ആവശ്യത്തിന ഉറക്കം ലഭിയ്ക്കാതിരുന്നാല്‍ ഓഫീസില്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് മറ്റുള്ളവരുടെ കണ്ണില്‍ നിങ്ങളെ മോശക്കാരനാക്കും. ഓഫിസ് ടേബിളിനു മുകളില്‍ കാല്‍ കയറ്റിയിരിക്കുന്നത് പോലുള്ള മര്യാദയില്ലാത്ത പെരുമാറ്റം ജോലിയെ ബാധിക്കുന്ന മറ്റൊരു ദുശീലമാണ്. കൃത്യസമയത്ത് ജോലിയ്‌ക്കെത്താത്തത് മറ്റൊരു ദുശീലമാണെന്നു പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button