ജൻ ധൻ അക്കൗണ്ട് കൾ തുടങ്ങാൻ സർക്കാർ വൻ പ്രചരണം തുടങ്ങിയപ്പോൾ വലിയ പരിഹാസവും പുച്ഛവും ആയിരുന്നു . ഒരു നേരത്തേ ആഹാരത്തിനു വക ഇല്ലാത്തവനു എന്തിനാണു ബാങ്ക് അക്കൗണ്ട് ; അവനു എന്തിനാണു ക്രെഡിറ്റ് കാർഡും പാൻ നമ്പരും ആധാർ കാർഡും ഡിജിറ്റൽ ഇന്ത്യയും എന്നായിരുന്നു പ്രധാന പരിഹാസം !,
30 കോടി സാധാരണക്കാർ ബാങ്ക് അക്കൗണ്ടു തുടങ്ങി 45000 കോടി രൂപ നിക്ഷേപിച്ചപ്പോൾ ആണു ആ പരിഹാസം ഒന്നു ശമിച്ചത് .100 കോടി മൊബൈൽ വരിക്കാർ ഇന്ത്യയിൽ ആയപ്പോഴും ആ പരിഹാസം തുടർന്നു . ഇത്രയും പാവങ്ങൾക്കു എന്തിനാ മൊബൈൽ എന്നു ചോദിച്ചവർ ധാരാളം ആണു . ഇന്നു സ്റ്റേറ്റ് ബാങ്കിൽ ഒരു ദിവസം കൊണ്ടു 60000 കോടി നിക്ഷേപം നിറഞ്ഞപ്പോൾ അതെ പരിഹാസം പ്രചരിപ്പിച്ചവർ തന്നെ ചോദിക്കുന്നു .
ബാങ്കിൽ ക്യൂ നിൽക്കുന്നവർ 500 ഉം 1000 ഉം ആയി നിൽക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് സർക്കാരിനു മനസ്സിലാകുന്നില്ലേ ?ഇന്ത്യ മാറുകയാണു എന്നു മാത്രമേ ഇതിനു മറുപടി പറയാൻ പറ്റൂ . ഈ താൽക്കാലിക ബുദ്ധിമുട്ടുകൾ തീരുമ്പോൾ ഒരു രാജ്യം മുഴുവൻ പണം വീട്ടിൽ വെക്കാതെ ബാങ്കിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ അതൊരു വലിയ മാറ്റം അല്ലെ ?
ആ മാറ്റത്തേ ഈ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചു അഭിമാനത്തോടെ സ്വാഗതം ചെയ്തു കൂടെ ?
ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ബാങ്ക് ജീവനക്കാരനും കൃഷി ചെയ്യുന്ന ഒരു കൃഷിക്കാരനും അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാനും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഡോക്റ്ററും നേർസും എല്ലാം ഈ രാജ്യത്തിനു വേണ്ടി തന്നെ ബുദ്ധിമുട്ടി അവരുടെ കർത്തവ്യം നിർവഹിക്കുന്നരാണു . രാജ്യത്തേ സമാന്തര കള്ളപ്പണ സമ്പ്രദായത്തേ ഇല്ലാതാക്കാൻ നമുക്കും അൽപ്പം ബുദ്ധിമുട്ടി വീട്ടിൽ വെച്ചിരിക്കുന്ന പണം സ്വന്തം അക്കൗണ്ടിൽ ആക്കിക്കൂടെ ?
എല്ലാ പണമിടപാടും ഇനി ബാങ്കു വഴി എന്ന വലിയ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുമ്പോൾ ഈ താൽക്കാലിക ബുദ്ധിമുട്ടുകൾ മാറും . അൽപ്പം ക്ഷമിക്കാം . നമ്മുടെ ഈ സൽ പ്രവർത്തി കൊണ്ടു രാജ്യത്തിനു ഒരു മാറ്റം എന്തു കൊണ്ടു ഉണ്ടായിക്കൂടാ ? എന്റെ പണം എനിക്കു കിട്ടാൻ ഈ രാജ്യം എന്തു ചെയ്യുന്നു എന്നു ചോദിക്കാൻ എന്റെ പണം രാജ്യത്തേ ബാങ്കിൽ നിക്ഷേപിക്കാനും ശീലിക്കാം .
Post Your Comments