IndiaNews

കോണ്‍ഗ്രസ് എം.എല്‍.എ കള്ളപ്പണം ഒഴിവാക്കുന്ന ചിത്രം വൈറല്‍

കർണ്ണാടക: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതറിഞ്ഞ് പൂഴ്ത്തിവച്ച പണം കൊടുത്ത് തീർക്കുന്ന കോൺഗ്രസ്സ് എം.എൽ.എ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഒരു മേശക്ക് മുകളിൽ കെട്ടുകണക്കിന് പണം നിരത്തിവച്ച് ഇതിന് സമീപത്തായി കുറച്ചാളുകൾ നിന്ന് പണം വിതരണം ചെയ്യുന്നതായിട്ടാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.ആയിരം, അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാനായി ബാങ്ക് അധികൃതരും രാഷ്ട്രീയ നേതാക്കളും നോട്ടുകൾ വിതരണം ചെയ്യുകയാണ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പ്രചരിച്ചിരിക്കുന്നത്.

ബംഗർ പത് എം.എൽ.എ യും കോൺഗ്രസ്സ് നേതാവുമായ എസ് .എൻ നാരായൺ സ്വാമിയും ജില്ലാ പഞ്ചായത്ത് മെമ്പർ മഹേഷ്,ബാങ്ക് പ്രസിഡന്റ് ബ്യാലഹള്ളി ഗോവിന്ദയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.എന്നാൽ തിങ്കളാഴ്ചയാണ് ഇത്തരമൊരു പരിപാടി നടന്നതെന്നും സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്‌പ്പാ വിതരണമാണ് നടന്നതെന്നുമാണ് ബാങ്ക് പ്രസിഡന്റ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.ചൊവ്വാഴ്ച രാത്രിയോടുകൂടിയാണ് നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനം വന്നത്,ഇത് ബാങ്കിനെയും രാഷ്ട്രീയ പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

അതേസമയം ഇത്തരമൊരു പരിപാടി ബാങ്കിൽ നടന്നത് നിയമം അനുശാസിച്ചാണോ എന്ന് പരിശോധിക്കാൻ ബാങ്കിൽ റെയ്ഡ് നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.ചിത്രം നവംബർ ഏഴ് തിങ്കളാഴ്ച എടുത്തതാണെന്ന നിഗമനത്തിലാണ് അധികൃതർ.അതെ സമയം വിതരണം ചെയ്ത രേഖകളുടെ സ്രോതസ്സ് അന്വേഷിച്ചു വരികയാണെന്നും അധികൃതർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button