India

താന്‍ ബാങ്കില്‍ നോട്ട് നിക്ഷേപിക്കുന്നതിന്റെ കാരണം മോദിയാണ്; യുവാവ് ഫോറം ഫില്‍ ചെയ്തതിങ്ങനെ

ബെംഗളൂരു: 1000 ഉം 500 ഉം മാറ്റാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. എടിഎമ്മിലും ബാങ്കുകളിലും തിരക്കോട് തിരക്ക്. ബാങ്കില്‍ കയറി ഫോറം ഫില്‍ ചെയ്യാന്‍ പോലും ചിലര്‍ക്ക് അറിയില്ല. ഫോറം കാണുമ്പോള്‍ തന്നെ കണ്ണു തള്ളിയിരിക്കുകയാണ് സാധാരണക്കാര്‍. ഒരു 500 ഉം 1000 ഉം കിട്ടാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയേ പറ്റൂ.

ഇവിടെ നോട്ട് മാറ്റിയെടുക്കാന്‍ ചെന്ന ഒരു യുവാവ് നല്‍കിയ രസകരമായ മറുപടി വൈറലായിരിക്കുകയാണ്. ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാനാകൂ. അസാധുവായ നോട്ടുകള്‍ എന്തിനാണ് ബാങ്കില്‍ അടയ്ക്കുന്നത്? ബാങ്കില്‍ നിന്നും ലഭിക്കുന്ന ഫോറത്തിലെ ഒരു ചോദ്യം ഇതാണ്. ഈ ചോദ്യത്തിന് രസകരമായ ഒരുത്തരമാണ് ബെംഗളൂരുവില്‍ നിന്നുള്ള ഒരാള്‍ എഴുതിയത്.

താന്‍ ബാങ്കില്‍ നോട്ട് നിക്ഷേപിക്കുന്നതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്, എന്നാണ് ഇയാള്‍ ബാങ്കിന് രേഖാമൂലം നല്‍കിയ വിവരം. കാരണം എന്ന കോളത്തില്‍ മോദിയെന്നാണ് ഇയാള്‍ എഴുതിയത്. സംഭവം ഇയാള്‍ തന്നെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button