വാഷിങ്ടന്‍: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ പുകഴ്ത്തി ഭീകരസംഘടനകളായ അൽ ഖ്വയ്ദയും ഇസ്‍ലാമിക് സ്റ്റേറ്റും. ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ഹിലറി ക്ലിന്റനെ പിന്തള്ളി ട്രംപ് വിജയിച്ചതായി പ്രഖ്യാപനം വന്നയുടൻ തന്നെ ട്രംപിന്റെ വിജയമാഘോഷിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഐഎസ്, അൽ ഖായ്ദ എന്നീ സംഘടനകളിൽപ്പെട്ടവരാണ് കൂടുതലും ഇത്തരം പോസ്റ്റുകൾ ഇട്ടതെന്ന് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
9/11ന് അൽ ഖായ്ദയുടെ കരങ്ങൾകൊണ്ട് യുഎസ് പ്രഹരിക്കപ്പെട്ടുവെന്നും 11/9ന് സ്വന്തം വോട്ടർമാരാൽ യുഎസ് വീണ്ടും പ്രഹരമേറ്റുവാങ്ങിയെന്നും ഇത്തരം പോസ്റ്റുകളിൽ പറയുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യാന്തര തലത്തിൽ മുസ്‍ലിംങ്ങൾക്കിടയിൽ യുഎസിനെതിരെ ശത്രുത മനോഭാവം ഉണ്ടാകുമെന്നാണ് തീവ്രവാദികളുടെ കണ്ടെത്തൽ. കൂടാതെ ട്രംപിന്റെ ഭരണത്തിൽ യുഎസിന്റെ നാശം അടുത്തിരിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു.
Post Your Comments