ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രതികരിക്കുന്നു. പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് മോദി പറയുന്നു. അഴിമതി രഹിതമായ ഇന്ത്യയെന്ന ലക്ഷ്യം നിറവേറും വരെ പല നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും.
അഴിമതിയില്‍ നിന്നും മുക്തി നേടിയ ഇന്ത്യയെ വാര്‍ത്തെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ഫലം കാണാതെ സര്‍ക്കാര്‍ പിന്തിരിയില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. വികസനത്തിന്റെ ഫലങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാരിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments