ന്യൂഡൽഹി: വിമാന,ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. 1000, 500 രൂപ നോട്ട് ഉപയോഗിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വാങ്ങിയ ടിക്കറ്റുകള്‍ റദ്ദാക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യരുതെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് നിർദേശം നൽകിയിരിക്കുന്നത്.
പല വിമാന കമ്പനി ഓഫീസുകളിലും ഇന്നലെ ടിക്കറ്റെടുക്കാൻ വലിയ തിരക്കായിരുന്നു. വിമാനടിക്കറ്റുകളും ട്രെയിന്‍ ടിക്കറ്റുകളും വാങ്ങുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാം എന്ന സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ ടിക്കറ്റ് വാങ്ങിയ ശേഷം പിന്നീട് അത് റദ്ദാക്കി പുതിയ നോട്ടുകൾ വാങ്ങാനായി ആളുകൾ ഈ അവസരം പ്രയോജനപ്പെടുത്തിയതോടെയാണ് ഈ തീരുമാനം മാറ്റിയത്. അതേസമയം ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് തിരികെ പുതിയ നോട്ടുകള്‍ നല്‍കേണ്ടെന്ന് റെയില്‍വേയും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments