ന്യൂഡൽഹി” പെട്രോൾ പമ്പിൽ നിന്നും 2000 രൂപ വരെ പിൻവലിക്കാനുള്ള പുതിയ സൗകര്യം ഏർപ്പെടുത്തി. എടിഎം കാർഡ് സ്‌വൈപ്പ് ചെയ്താണ് പണമെടുക്കാനാവുക. ആദ്യഘട്ടമായി 2500 പമ്പുകളിൽ ഈ സൗകര്യം ഒരുക്കും. പിന്നീട് 20000 പമ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്ത പത്രക്കുറിപ്പിൽ പറയുന്നു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പമ്പുകളിലാണ് ഈ സംവിധാനം ഒരുക്കുക . അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് ബാങ്കുകളുടെ മുന്നിലും മറ്റും അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും ആളുകളുടെ ബുദ്ധിമുട്ടൊഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം.
Post Your Comments