NewsIndia

പുതിയ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്. പുതിയ കറൻസി ഇറക്കുമ്പോൾ പ്രത്യേക നോട്ടിഫിക്കേഷൻ ഇറക്കണമെന്നും എന്നാൽ രണ്ടായിരം രൂപയുടെ പുതിയ നോട്ട് ഇറക്കിയപ്പോൾ ഇത് പാലിച്ചില്ല എന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. നിയമവിരുദ്ധമായ നോട്ടുകള്‍ പ്രചരിപ്പിച്ച് കള്ളപണം തടയാനാകില്ലെന്നും ഇക്കാര്യം പാര്‍ലമെന്റിന് അകത്തും പുറത്തും വ്യക്തമാക്കും എന്നും ആനന്ദ് ശർമ്മ പറഞ്ഞു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതോടെ നിരവധി സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിച്ച രീതിയിൽ പഴയ നോട്ടുകൾ ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് രാജ്യത്തിന് പുറത്ത് നിന്നുപോലും പ്രശംസ ലഭിക്കുമ്പോഴാണ് ആനന്ദ് ശർമ്മയുടെ ഈ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button