ഇസ്‌ലാമാബാദ്: ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാക് ധനമന്ത്രി ഇഷാഖ് ദാർ. ഇതു സംബന്ധിച്ചു പുറത്തുവന്ന വാർത്തകൾ അടിസ്ഥാന ഹരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക് ദിനപത്രമായ ഡോൺ ആണ് വിവരം പുറത്ത് വിട്ടിരിക്കുന്നത് .
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്പെഷ്യൽ അസിസ്റ്റന്റായ ഹാറൂൺ അക്തർ ഖാനാണ് നോട്ടുകൾ പിൻവലിക്കുന്നകാര്യം അറിയിച്ചിരുന്നത്. 2016–17 ബജറ്റിനു മുൻപേ തന്നെ നികുതി പരിഷ്കരണ കമ്മിഷൻ ഇക്കാര്യം ആലോചിച്ചിരുന്നുവെന്നും എന്നാൽ ചില സാങ്കേതികകാരണങ്ങളാൽ തീരുമാനം മാറ്റി എന്നുമാണ് ഹാറൂൺ അക്തർ ഖാൻ വെളിപ്പെടുത്തിയത്. ഇന്ത്യ ചെയ്തതുപോലെ നോട്ടുകൾ അസാധുവാക്കിയാൽ രാജ്യത്തെ അഴിമതി ഒരു പരിധി വരെ തടയാനാകുമെന്ന നിർദേശം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സെനറ്റർ ഉസ്മാൻ സെയ്ഫുള്ള ഖാൻ കഴിഞ്ഞ ദിവസം സെനറ്റിന്റെ മുൻപാകെ സമർപ്പിച്ചിരുന്നു.
Post Your Comments