NewsIndia

അഞ്ഞൂറും ആയിരവും അസാധുവാക്കിയതിന് പിന്നിലെ സൂത്രധാരൻ

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കാൻ പ്രധാനമന്ത്രിയെ സഹായിച്ചത് മറ്റൊരാളുടെ ബുദ്ധി. പൂനയിലെ സാമ്പത്തിക വിദഗ്‌ധൻ ആയ അനിൽ ബോകിൽ ആണ് ആ വ്യക്തി. ഇദ്ദേഹത്തിന്‍റെ 9 മിനിറ്റുള്ള ഒരു പ്രഭാഷണമാണ് മോദിക്ക് പ്രേരണയായത് എന്നാണ് വിവരം.

കള്ളപ്പണം തുരത്താൻ വലിയ കറൻസി നിരോധിക്കണമെന്നത് ഇദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു. ഇതിനായി പ്രധാനമന്ത്രിയെക്കണ്ട് അനിൽ ബോകിൽ ഒരു പ്രബന്ധം അവതരിപ്പിച്ചു. 100, 500, 1000 തുടങ്ങിയ വലിയ കറൻസികൾ അസാധുവാക്കണമെന്നും ബാങ്ക് ഇടപാടുകളെല്ലാം തന്നെ ബാങ്ക്, ചെക്ക്, ഡിഡി, ഓൺലൈൻ മുഖേനയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 78ശതമാനം പേരും ദിവസവും ചിലവാക്കുന്നത് 20 രൂപയാണെന്നും വലിയ കറൻസികൾ അവർക്ക് ആവശ്യം വരുന്നില്ലെന്നും അനിൽ അറിയിച്ചു. ഇതിൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ഭദ്രമാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ തീരുമാനത്തിലെത്തിയത് എന്ന് വേണം കരുതാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button