NewsIndia

നോട്ട് നിരോധനം : വിമര്‍ശനവുമായി നിരോധനത്തിന് നിര്‍ദ്ദേശം നല്‍കിയയാള്‍

ന്യൂഡൽഹി: നോട്ട് നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അര്‍ധക്രാന്തി സംഘടനയുടെ വക്താവ് അനില്‍ ബോകില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തന്റെ നിര്‍ദ്ദേശം സ്വീകരിച്ച സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതായി അനിൽ പറഞ്ഞു.ജൂലൈയില്‍ പ്രധാനമന്ത്രിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച മാര്‍ഗ്ഗ രേഖകളില്‍ നോട്ട് നിരോധനത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും വളരെ വ്യക്തമായി പറഞ്ഞിരുന്നു. പദ്ധതി സുഗമമായി നടപ്പിലാക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അതില്‍ രണ്ട് മാർഗങ്ങൾ മാത്രം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിക്കല്‍ നടപ്പിലാക്കിയത്. അതിനാല്‍ ഒരേസമയം പിന്‍വലിയ്ക്കാനും പൂര്‍ണ്ണമായി സ്വീകരിക്കാനും കഴിയാത്ത സ്ഥിതി വന്നിരിക്കുന്നതെന്നും അതോടൊപ്പം  നോട്ട് അസാധുവാക്കിയതിലൂടെ കള്ളപ്പണവും അഴിമതിയും  തടയാൻ കഴിയില്ലെന്നും ബോകില്‍ പറയുകയുണ്ടായി .പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോകിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രത്യക്ഷ നികുതി പൂര്‍ണ്ണമായും എടുത്തുകളയാനും ബാങ്ക് ട്രാന്‍സാക്ഷന്‍ നികുതി ഏര്‍പ്പെടുത്താനുമായിരുന്നു അര്‍ധക്രാന്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.അതോടൊപ്പം പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താതിരിക്കുക എന്നും വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ 16 വര്‍ഷമായി കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് ബോകില്‍ പറയുന്നു.സാധാരണക്കാരെ ബാധിക്കാതെ എങ്ങനെയാണ് കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാനായി പ്രധാനമന്ത്രിയുമായി ഉടന്‍ തന്നെ കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button