മുംബൈ: 500 ,1000 കറൻസി അസാധുവായതിനു ശേഷം ബാങ്കുകളിലെ നിക്ഷേപം ഉയർന്നു.നവംബര്‍ 10 മുതല്‍ 17 വരെയുള്ള എസ് ബി ഐ യുടെ നിക്ഷേപം 1 .26 ലക്ഷം രൂപയായി ഉയർന്നു.ഇതോടെ വിവിധ കാലയളവിലുള്ള നിക്ഷേപ പലിശ നിരക്കുകളില്‍ 50 ബേസിസ് പോയന്റ് വരെ ബാങ്ക് കുറവ് വരുത്തി.
താമസിയാതെ എല്ലാ ബാങ്കുകളിലും പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.നിക്ഷേപമായി ലഭിച്ച തുകമുഴുവന്‍ 500ന്റെയും 1000ന്റെയും നോട്ടുകളാണ്.വൻ തുകകൾ മാറ്റിയെടുക്കാൻ നിക്ഷേപം തന്നെയാണ് മാര്‍ഗം.
Post Your Comments