ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ തിങ്കളാഴ്ച വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കടുത്ത പ്രമേഹവും ഹൃദയസംബന്ധമായ അസുഖവുമാണ് മന്ത്രിയെ ആശുപത്രിയിലാക്കാന്‍ കാരണം. തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
എയിംസിലെ കാര്‍ഡിയോന്യൂറോ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ തൊറാസിക് സെന്ററിന്റെ മേധാവി ബാല്‍റാം ഐറനാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലും മന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബര്‍ അവസാനവും നെഞ്ചുവേദനയെത്തുടര്‍ന്ന് പരിശോധനകള്‍ക്ക് വിധേയയായി.
മന്ത്രിക്ക് ശക്തമായ പ്രമേഹമുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ന് നടത്തുന്ന എന്‍ഡോക്രിനോളജിക്കല്‍ ടെസ്റ്റുകളിലൂടെ മാത്രമേ ഏതുതരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന് വ്യക്തമാകൂ. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments