ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം അഭിനന്ദനാര്‍ഹമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
കളളപ്പണനിക്ഷേപത്തെയും, കളളനോട്ടുകളെയും ക്രിയാത്മകമായി നേരിടാന്‍ കഴിയുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് രാഷ്ട്രപതി തന്റെ ട്വിറ്ററില്‍ കുറിച്ചു. പെട്ടെന്നുള്ള പ്രഖ്യാപനം കേട്ട് രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പിന്‍തുടര്‍ന്ന് കൈവശമുളള 500ന്റെയും 1000ത്തിന്റെയും കറന്‍സികള്‍ മാറ്റി വാങ്ങാവുന്നതാണെന്നും രാഷ്ട്രപതി അറിയിച്ചു. 500ല്‍ താഴെയുളള നോട്ടുകള്‍ സാധാരണ രീതിയില്‍ തന്നെ വിനിമയം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments