
ശ്രീനഗർ : ജമ്മു-കശ്മീരിലെ നൗഷേര സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. 2 സൈനികർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. രാവിലെ 8.45 നാണ് പ്രകോപനമില്ലാതെ പാക് ആക്രമണമുണ്ടായത്.
സാഗ, ബല്‍നോയ്, സലോത്രി മേഖലകളിലും ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. 1.45ന് പൂഞ്ച് ജില്ലയിലെ കൃഷ്ണഖടി സെക്ടറിലും ആക്രമണം നടന്നു. 120എംഎം മോര്‍ട്ടാര്‍ ബോംബുകളും യന്ത്ര തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രണ്ടു ദിവസം മുമ്പ് നടന്ന പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Post Your Comments