Latest NewsNewsIndia

ഓഫീസിനുള്ളിൽ കേണൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന്‍റെ വിഡിയോ പകർത്തിയ ജവാന്മാർ രാജ് നാഥ് സിംഗിന് കത്തുമയച്ചു, അന്വേഷണത്തിന് ഉത്തരവ്

ചണ്ഡീഗണ്ഡ്: ഓഫീസ് മുറിയിൽ ജീവനക്കാരിയുമായി കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്മാര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. 25 രജപുത്താന റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടത്.

പഞ്ചാബിലെ അബോഹറില്‍ ജോലിചെയ്യുന്ന സമയത്താണ് സൈന്യത്തിലെ കേണല്‍ ജീവനക്കാരിയുമായി ഓഫീസിനുള്ളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഇരു ജവാന്മാരും കണ്ടത്. ഇദ്ദേഹത്തിന്റെ നിരന്തരമായ മാനസികപീഡനത്തിന് ഇരയായ രണ്ട് ജവാന്മാര്‍ ഈ സംഭവം ചിത്രീകരിക്കുകയും ചെയ്തു.

കേണലിനെ ഒരു പാഠം പഠിപ്പിക്കാനായാണ് ഇത് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ജവാന്മാരുടെ വാദം. ഇവർ തന്നെയാണ് വിഡിയോ പകർത്തിയ കാര്യം പറഞ്ഞ് കേണലിനെതിരെ പ്രതിരോധ മന്ത്രിക്ക് കത്തയച്ചതും. അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട കേണല്‍ നിലവില്‍ സര്‍വീസില്‍നിന്ന് വിരമിച്ചയാളാണ്. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും സൈനിക നിയമമനുസരിച്ചുള്ള അന്വേഷണം നേരിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button