NewsInternational

നശിപ്പിച്ച ഭ്രൂണവുമായി വൈദികൻ അൾത്താരയിൽ

വാഷിങ്ടണ്‍ :അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ നശിപ്പിച്ച ഭ്രൂണവുമായി വൈദികന്റെ പ്രതിഷേധം.തെരഞ്ഞെടുപ്പിൽ ഭ്രൂണഹത്യ ആയുധമാക്കാന്‍ നശിപ്പിച്ച ഭ്രൂണം പള്ളിയുടെ അള്‍ത്താരയില്‍ കിടത്തി വൈദികന്‍റെ ഫെയ്‌സ് ബുക്ക് ലൈവ് പ്രസംഗം വിവാദമായിരിക്കുകയാണ്.ഫ്രാങ്ക് പവോണ്‍ എന്ന കത്തോലിക്ക വൈദികനാണ് ഇത്തരത്തിലുള്ളൊരു പ്രതിഷേധം നടത്തിയത്.
ഫെയ്‌സ്ബുക്ക് ലൈവായി അദ്ദേഹം നടത്തിയ പ്രസംഗവും വീഡിയോയും ഇതിനോടകം തന്നെ ചർച്ചാവിഷയമായിരിക്കുകയാണ്.അടക്കം ചെയ്യാന്‍ ഒരു പാത്തോളജിസ്റ്റ് ഏല്‍പ്പിച്ചതാണ്‌ ഈ പിറക്കാതെ പോയ കുഞ്ഞിന്റെ മൃതദേഹമെന്ന് പവോണ്‍ വീഡിയോയില്‍ പറയുന്നുണ്ട്.അമേരിക്കയില്‍ ഭ്രൂണഹത്യ ഇങ്ങനെ തുടരാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് നമ്മള്‍ തീരുമാനിക്കണമെന്ന് വൈദികൻ ഈ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു

ആവശ്യപ്പെടുന്നുണ്ട്.ഡെമോക്രാറ്റിക് ക്യാമ്പ് പറയുന്നു ഭ്രൂണഹത്യ ഇങ്ങനെ തുടരണമെന്ന്. ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ ക്യാമ്പും കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നുവെന്നും വൈദികൻ വിശദീകരിക്കുന്നുണ്ട്.
എന്നാൽ വൈദികന്റെ നടപടി ദൈവനിന്ദയാണെന്നും സഭാചട്ടങ്ങളുടെ ലംഘനമാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.പരിപാവനമായ ആരാധനയ്ക്ക് മാത്രമായി ഒരുക്കിയിരിക്കുന്നതാണ് അള്‍ത്താര. അവിടെ നശിപ്പിച്ച ഭ്രൂണം കിടത്തി രാഷ് ട്രീയ ലക്ഷ്യത്തിനായും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കുന്നതും അംഗീകരിക്കാനാകില്ലെന്നും സഭ അറിയിച്ചു.ഒരു മനുഷ്യജീവന്‍ ബലിയാടാക്കുകയും ദൈവത്തിന്റെ അള്‍ത്താര ദുരുപയോഗപ്പെടുത്തുകയും ചെയ്തു, എല്ലാം രാഷ് ട്രീയത്തിന് വേണ്ടി മാത്രമാണെന്നും സഭ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button