KeralaLatest NewsIndia

അദ്ധ്യാപികമാരെ ലൈംഗീകമായി ഉപയോഗിക്കുന്ന വൈദീകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു അദ്ധ്യാപകൻ

പുതിയ ടിച്ചർമാർക്ക് ഈ വൈദീകന്റെ 'ഇഷ്ട രതി', രീതികൾ സെക്രട്ടറിയായ സ്ത്രീ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കും

അന്യ സംസ്ഥാനത്ത് കത്തോലിക്കാ സഭയുടെ സ്കൂളുകളിലും നേഴ്സിങ്ങ് കോളേജിലും പഠിക്കാനും പഠിപ്പിക്കാനും പെൺമക്കളെ അയക്കുന്ന എല്ലാ മാതാപിതാക്കളെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അധ്യാപകൻ രംഗത്ത്. മൂവാറ്റുപുഴ സ്വദേശി ജോമോൻ ജേകബ് ആണ്‌ വെളിപ്പെടുത്തൽ നടത്തിയത്. കർമ്മ ന്യൂസ് ആണ് വാർത്ത പുറത്ത് വിട്ടത്. കോട്ടയം സ്വദേശിയായ ജോമോൻ ജേക്കബ് ഇപ്പോൾ ഖത്തറിലാണ് ജോലി ചെയ്യുന്നത്.

ബിഹാറിൽ ബഹല്പൂർ രൂപതയിലെ സെന്റ് പോൾ ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിസിപ്പാളായ എറണാകുളത്തെ ലത്തീൻ സഭ വൈദീകൻ ചെയ്ത ലൈംഗീക പീഢനങ്ങളും അനാശാസ്യവും ആണ്‌ അവിടെ ജോലി ചെയ്ത അദ്ധ്യാപകൻ കൂടിയായ ഈ യുവാവ്‌ ഇന്ന് വെളിപ്പെടുത്തിയത്. താൻ നേരിൽ കണ്ട കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും ഇനി ഇത് പറയാൻ മടി ഇല്ലെന്നും ജോമോൻ പറയുന്നു. ‘അദ്ധ്യാപനം കഴിഞ്ഞ് 4 മണിക്ക് ഞങ്ങൾ പ്രിൻസിപ്പാൾ ആയ വൈദീകനും ആയി ഷട്ടിൽ കളിക്കുമായിരുന്നു. ഞങ്ങൾ അദ്ധ്യാപകർക്ക് വൈദീകൻ താമസിക്കുന്ന വീടിന്റെ അടുക്കളയിൽ പ്രവേശം ഉണ്ടായിരുന്നു .’

‘ഷട്ടിൽ കളി കഴിഞ്ഞാൽ ഞങ്ങൾ അടുക്കളയിൽ എത്തി എന്തേലും കഴിക്കും കുടിക്കും. അന്ന് വൈദീകന്റെ ഫ്രിഡ്ജിൽ ലഭ്യമായ എല്ലാ ബ്രാന്റ് മദ്യവും ഉണ്ടായിരുന്നു. എല്ലാം എടുത്ത് ഞങ്ങൾക്കും കഴിക്കാം. എന്നാൽ 6.30നു ഞങ്ങൾ പുറത്ത് പോകണം. ഈ കോമ്പൗണ്ടിൽ തന്നെയാണ്‌ ലേഡീസ് ടീച്ചർമാർ താമസിക്കുന്നതും. 6.30ന്‌ വൈദീകൻ കുളിയും കഴിഞ്ഞ് വന്നാൽ ഓരോ ലേഡി ടീച്ചർമാരേയും ഒരോ ദിവസം വൈദീകൻ ബുക്ക് ചെയ്തിരിക്കും. അവർ വൈദീകന്റെ മുറിയിൽ ചെല്ലും. പുതുതായി വരുന്ന ടീച്ചർമാരേ വൈദീകനായി ബ്രെയിൻ വാഷ് ചെയ്യുന്നത് വൈദീകന്റെ സെക്രട്ടറിയായ മറ്റൊരു മലയാളി സ്ത്രീ ആയിരുന്നു.’

‘ചില ടീച്ചർമാർ സ്വയം സമ്മതത്തോടെ പോകും, ചിലർ നിവർത്തി ഇല്ലാതെ പോകും. ചിലർ ഭയന്നിട്ട് പോകും. പുതിയ ടിച്ചർമാർക്ക് ഈ വൈദീകന്റെ ‘ഇഷ്ട രതി’, രീതികൾ സെക്രട്ടറിയായ സ്ത്രീ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കും. അതു പോലെ ചെയ്ത് കൊടുക്കണം. കാരണം കേരളത്തിൽ നിന്നും നിവർത്തി ഇല്ലാതെ ഒരു ജോലിക്കായി വന്ന പെൺകുട്ടികൾ അതിനു വഴങ്ങുകയാണ്‌. അവരേ സഹായിക്കാനും ഒച്ചവച്ചാൽ പോലും വരാനും ആരുമില്ല. പിന്നെ ഇത് മറ്റാരും അറിയില്ല എന്നതും സുരക്ഷിതർ എന്നും ചില പെൺകുട്ടികൾ വിചാരിക്കും.’

‘നാട്ടിൽ ഒരുകാലത്തും അറിയില്ല. മുമ്പ് ഇത് തന്നെയായിരുന്നു ഫാ റോബിന്റെ കേസിലും നടന്നത്. പെൺകുട്ടികളെ കാനഡയിൽ സ്റ്റുഡന്റ് വിസക്ക് അയച്ചിട്ട് ഫാ.റോബിൻ കാനഡ സന്ദർശനത്തിനു പോകുമായിരുന്നു. നാട്ടിൽ വിവാഹം തകർന്ന യുവതിമാരുടെ പെൺകുട്ടികളോടും കുടുംബത്തോടും പ്രത്യേക താല്പര്യം ആയിരുന്നു റോബിന്‌. ഇവരുടെ കുട്ടികളെ നേഴ്സിങ്ങ് പഠിക്കാൻ രൂപത നിയമ വിരുദ്ധമായി വാടകക്ക് എടുത്ത് നടത്തുന്ന കർണ്ണാടകത്തിലെ കോളേജുകളിൽ ആക്കും.’

‘തുടർന്ന് വൈദീകരും, മറ്റും കർണ്ണാടകയിൽ റിസോട്ടും ഹോട്ടലും ബുക്ക് ചെയ്ത് അവധി ദിവസം പെൺകുട്ടികളേ അങ്ങോട്ട് എത്തിക്കുന്ന നിരവധി സംഭവങ്ങൾ പുറത്ത് വന്നിരുന്നു. മാത്രമല്ല ഒരു വശത്ത് പെൺകുട്ടികളെ ചൂഷണം ചെയ്യുമ്പോൾ മറുവശത്ത് അവരുടെ അമ്മമാരുയും ഇത്തരത്തിൽ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു. അമ്മമാർ മക്കളേ കാണാൻ പോയാൽ 2ഉം 3ഉം ദിവസം കഴിഞ്ഞായിരിക്കും മടങ്ങി വരുന്നത്. ഗോവയിലേക്ക് വൈദീകരുമായി ടൂർ പോയ യുവതികളും ഉണ്ടായിരുന്നു. നിരവധി ഉന്നതരായ വൈദീകർ അടക്കം റോബിന്റെ ഈ നെറ്റ് വർക്കിൽ ഉണ്ടായിരുന്നു’വെന്നും യുവാവ് വെളിപ്പെടുത്തുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button