Latest NewsNewsIndia

മതം മാറ്റകുറ്റം: മലയാളി വൈദീകൻ മധ്യപ്രദേശിൽ അറസ്റ്റിൽ

ന്യൂഡൽഹി: മതം മാറ്റ കുറ്റം ആരോപിച്ചു മലയാളി വൈദികൻ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘം അറസ്റ്റിൽ.സിറോ മലബാർ സഭയ്ക്കു കീഴിൽ സത്‌നയിലുള്ള സെന്റ് എഫ്രേം വൈദികപഠന കോളജിലെ ഫാ.ജോർജ് മംഗലപ്പള്ളിയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. നാലു വൈദികരെയും 34 വിദ്യാർഥികളെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നിർബന്ധിത മതപരിവർത്തനം സംബന്ധിച്ചു ഗ്രാമവാസിയായ ധർമേന്ദ്ര ദോഹർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ വൈദീക സംഘം പറയുന്നത് തങ്ങൾ ക്രിസ്മസ് കാരൾ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മത പരിവർത്തന കുറ്റം ആരോപിച്ചു തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ്. സംഭവത്തിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം ഇടപെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button