NewsIndia

യൂറോപ്പേതര ശക്തികളുമായി ബന്ധം അരക്കിട്ടുറപ്പിക്കാന്‍ തെരേസാ മെയ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ-യു.കെ ടെക് ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കെടുക്കും. 40 അംഗ സംഘവുമായാണ് തെരേസ എത്തുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയതിനുശേഷമുള്ള ആദ്യത്തെ പ്രധാന വിദേശരാജ്യ സന്ദര്‍ശനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഉഭയകക്ഷി ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഹൈദരാബാദ് ഹൗസിലാണ് ഇരുവരുടേയും കൂടിക്കാഴ്ച. പ്രതിരോധം, വ്യാപാരം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. കൂടാതെ വിവിധമേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പുവെക്കുന്നുണ്ട്. വൈകിട്ട് 7.45-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും.

തെരേസ ചൊവ്വാഴ്ച ബെംഗളുരൂ സന്ദര്‍ശിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ പ്രതിനിധികളുമായും ചര്‍ച്ചയുണ്ട്. അതിനു ശേഷം ചൊവ്വാഴ്ച ലണ്ടനിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button