IndiaNews

മനുഷ്യനെ കടിക്കാൻ മാത്രമല്ല സംരക്ഷിക്കാനും അവർക്കറിയാം. തെരുവ് നായ്ക്കൾ സംരക്ഷിച്ച പിഞ്ചു കുഞ്ഞിന് ഇത് പുനർജ്ജന്മം

 

പശ്ചിമ ബംഗാള്‍: നാലു തെരുവുനായകള്‍ ജീവന്‍ രക്ഷിച്ചു ഒരു പിഞ്ചു കുഞ്ഞ്.പിറന്നു വീണ് കേവലം ഏഴു ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനാണ് നായകള്‍ സംരക്ഷണം കൊടുത്ത് ജീവന്‍ തിരിച്ചു കിട്ടിയത്. പിഞ്ചു കുഞ്ഞിനെ മറ്റു മൃഗങ്ങളില്‍ നിന്ന് ഒരു അമ്മയുടെ കരുതലോടെ സംരക്ഷിച്ച് കാവലിരുന്നു. കന്നുകാലികളെയും മറ്റും കുരച്ച് ഓടിച്ചു. പിന്നീട് നാല് ദിവസത്തിനു ശേഷം ഒരു അദ്ധ്യാപകനാണ് പിഞ്ചു കുഞ്ഞിന്റെ കരച്ച്ല്‍ കേട്ട് സംഭവം പുറത്തറിയിച്ചത്. നായകള്‍ അദ്ധ്യാപകനെ ആദ്യം കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കാന്‍ സമ്മതിച്ചില്ല.

പിന്നീട് ഗ്രാമവാസികളെ കൂട്ടി അദ്ധ്യാപകന്‍ ചെന്ന് കുട്ടിയെ എടുക്കുകയായിരുന്നു.ഗ്രാമവാസികൾ വിവരമറിയിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ പുരുലിയ പൊലീസ്, ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഗ്രാമവാസിയായ ഒരു സ്ത്രീ കുഞ്ഞിനെ മുലയൂട്ടി. കുഞ്ഞിനെ കൊണ്ടുപോകുന്നത് വരെ തെരുവുനായകള്‍ പിന്തുടരുന്നുണ്ടായിരുന്നു. പോലീസ് കുഞ്ഞിനെ ആശുപത്രിയിലാക്കി.

കുഞ്ഞിനെ പ്രസവിച്ചിട്ട് ഏഴു ദിവസം ആയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഈ നാലു തെരുവുനായ്ക്കളുടെ കാവലും, സംരക്ഷണവും ഇല്ലായിരുന്നുവെങ്കിൽ ആ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമായിരുന്നില്ലെന്ന് രക്ഷപെടുത്തിയ അദ്ധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button