മയിൽപ്പീലി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.ഒരിക്കലും കിട്ടില്ലെന്നും അനുഭവിയ്ക്കാന്‍ കഴിയില്ലെന്നു കരുതുന്ന പലതിലേക്കും നമ്മളെ കൈപിടിച്ചു കൊണ്ടു പോകാന്‍ ഒരു പക്ഷേ ഒരു മയില്‍പ്പീലിയ്ക്ക് കഴിഞ്ഞെന്ന് വരും.ഒരായിരം രഹസ്യങ്ങള്‍ മയില്‍പ്പീലിയ്ക്കുള്ളില്‍ നമ്മള്‍ സൂക്ഷിച്ചു വെയ്ക്കും.എന്നാല്‍ മയില്‍പ്പീലിക്കു പുറകില്‍ നമ്മളറിയാത്ത ചില കാര്യങ്ങളുണ്ട്.വാസ്തു ശാസ്ത്രവുമായി പല ബന്ധങ്ങളും മയിൽപീലിക്കുണ്ട്. ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ലൊരു ഉപായമാണ് മയില്‍പ്പീലി. മൂന്ന് മയില്‍പ്പീലി ഒരുമിച്ച് ചേര്‍ത്ത് കറുത്ത നൂലു കൊണ്ട് കെട്ടി കുറച്ച് വെള്ളം തളിച്ച് ശനീശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ശനി അപഹാരം മാറും എന്നാണ് വിശ്വാസം.പണം സൂക്ഷിക്കുന്ന അലമാരിയ്ക്കരികില്‍ മയില്‍പ്പീലി വെയ്ക്കുന്നത് സമ്പത്ത് വര്‍ദ്ധിക്കുമെന്നാണ് വാസ്തു പ്രകാരം പറയുന്നത്.
വീട്ടില്‍ ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് വീടിന്റെ ഭംഗിയ്ക്കും നല്ലതാണ്. വാസ്തു ശാസ്ത്രപ്രകാരം ഇതും നല്ലൊരു ലക്ഷണമാണ്.നെഗറ്റീവ് എനര്‍ജി ഇല്ലാതെയാക്കാന്‍ ഏറ്റവും ഫലപ്രദമാണ് മയില്‍പ്പീലി. വീടിന്റെ പൂമുഖത്ത് തന്നെ മയില്‍പ്പീലി സൂക്ഷിക്കുന്നതാണ് നല്ലത്.പ്രത്യേക പരിഗണന നല്‍കേണ്ട ഒന്നാണ് മയില്‍പ്പീലി. വെറും അലങ്കാരത്തിനു മാത്രമായി ഉപയോഗിക്കാനുള്ളതല്ല, ഇത് പലപ്പോഴും ഗുണത്തേക്കാള്‍ അധികം ദോഷമുണ്ടാക്കും എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് ഐശ്വര്യത്തിനും സമ്പത്തിനും മാത്രമല്ല കാരണമാകുന്നത്. ആരോഗ്യാഭിവൃദ്ധിക്കും കാരണമാകുന്നുണ്ട്.
Post Your Comments