NewsIndia

ഉത്തര്‍പ്രദേശിനെ കാവി പുതപ്പിക്കാന്‍ പുതുമയുള്ള രഥയാത്രകളുമായി ബിജെപി

ന്യൂഡൽഹി:ഉത്തര്‍പ്രദേശ് കീഴടക്കാനൊരുങ്ങി ബി.ജെ.പി.ഇതിന്റെ ഭാഗമായി ഈ ആഴ്ച സംസ്ഥാനം ഉടനീളമുളള രഥയാത്രകള്‍ കൊണ്ട് അഖിലേഷ് യാദവിന്‍റെയൂം മറ്റു പ്രാദേശിക പാര്‍ട്ടികളുടെയും വഴിയടയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പി നേതൃത്വം.അഖിലേഷ് യാദവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ രഥമുരുണ്ടു തുടങ്ങുമ്പോൾ പരിവര്‍ത്തന്‍ യാത്രയുമായിട്ടാണ് ബിജെപി എത്തുക.തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലായി സംസ്ഥാനത്തിന്‍റെ വിവിധ മൂലകളില്‍ നിന്നും രഥങ്ങള്‍ ഉരുണ്ടു തുടങ്ങും.

ഡിസംബര്‍ മുതല്‍ ചെറിയ രഥങ്ങളുടെ ഒരു പരമ്പര തന്നെ പുറപ്പെട്ടു തുടങ്ങും. പ്രചരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ 400 രഥങ്ങള്‍ പ്രചരണത്തിനായി ഇറങ്ങും. ബസുകള്‍ക്ക് പകരം ഇത്തവണ ഡിജിറ്റല്‍ പ്രചരണ മാധ്യമങ്ങള്‍ ഉള്‍പ്പെടുത്തി കാറുകള്‍ അലങ്കാരം ചെയ്തെടുത്താണ് രഥമാക്കി മാറ്റുന്നത്. നാലു പ്രമുഖ രഥയാത്രകള്‍ക്ക് പുറമേ പരിവര്‍ത്തന യാത്രയുമായി ബന്ധപ്പെട്ട് അനേകം ചെറിയ രഥങ്ങളാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.കൂടാതെ പ്രചരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തീം മെസേജായി എട്ട് മിനിറ്റ് വരുന്ന രണ്ടു പാട്ടുകളും ബി.ജെ.പി ഒരുക്കിവച്ചിട്ടുണ്ട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതിരേയുള്ള കുറ്റകൃത്യങ്ങള്‍, തൊഴിലില്ലായ്മ മൂലം നാട്ടുകാര്‍ സംസ്ഥാനം വിടുന്നത്, ഭൂമി തട്ടിയെടുക്കല്‍ ,സമാജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും അഴിമതി എന്നിവ പരാമര്‍ശിക്കുന്ന പാട്ടുകളാണ് ബിജെപി പ്രചരണായുധമാക്കുന്നത്.ഇതിൽ ഒരു പാട്ട് പാടുന്നത് പ്രമുഖ ഗായകന്‍ ഉദിത് നാരായണനാണ്. ഇവയ്ക്കൊപ്പം റേഡിയോയിലും പ്രചരണ വാഹനങ്ങളിലും മറ്റും ഉപയോഗിക്കാന്‍ എട്ട് ജിംഗിളുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button