പാനൂര്‍: കനകമലയില്‍ ഐഎസ് ബന്ധം ആരോപിച്ച് ഐന്‍ഐഎയുടെ പിടിയിലായ മന്‍സീദിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് മന്‍സീദിന്റെ പാനൂര്‍ കീഴ്മാടത്തെ വീടിന് നേരെ ആക്രമണം നടന്നത്. അക്രമികൾ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കനകമലയുടെ സമീപമാണ് മന്‍സീദും കുടുംബവും താമസിക്കുന്നത്.
കനകമലയുടെ സൗന്ദര്യം ആസ്വദിക്കാൻ പലരും വരാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവരെ സാധാരണഗതിയില്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കാറില്ല. ഇക്കാര്യം മുതലെടുത്താണ് തീവ്രവാദ ബന്ധമുള്ളവരെ മന്‍സീദ് ഇവിടെയെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പത്താംക്ലാസാണ് മന്‍സീദിന്റെ വിദ്യാഭ്യാസ യോഗ്യത. എന്നാൽ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യും. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നഴ്‌സായ ഫിലിപ്പീന്‍സുകാരി ഭാര്യക്കൊപ്പമാണ് നാട്ടിലെത്തിയത്.
മൂന്നു വര്‍ഷം മുമ്പാണ് മന്‍സീദും കുടുംബവും ഇവിടെ വീടുവാങ്ങി താമസം തുടങ്ങിയത്. ഇതുവരെ ഒരു സംഘടനയിലും ഇയാള്‍ സജീവമായി പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും തികഞ്ഞ ദൈവവിശ്വാസിയായിരുന്നുവെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. മന്‍സീദിന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് നേരത്തേ വിവരം ലഭിച്ചിരുന്നെന്നും പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments