ജപ്പാനുമായി 10,000 കോടി രൂപയുടെ വൻകിട പ്രതിരോധ ഇടപാടിന് ഒരുങ്ങുകയാണ് ഇന്ത്യ. ജപ്പാനില്‍ നിന്ന് 12 ആംഫിബിയസ് എയര്‍ക്രാഫ്റ്റായ യുഎസ് 2ഐ വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. വിമാനങ്ങൾ വാങ്ങാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നുവെങ്കിലും ജപ്പാൻ വില കുറച്ചതോടെയാണ് കരാറുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
തീരദേശ സുരക്ഷ ശക്തമാക്കാനും കടലിലെ നിരീക്ഷണം ശക്തമാക്കാനും യുഎസ്-2ഐ വിമാനങ്ങൾ മികച്ചതാണ്. കൂടാതെ കരയിലും വെള്ളത്തിലും കുന്നിൻചെരുവുകളിലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അടിയന്തിര ഘട്ടത്തിൽ 30 പേരെ വരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനും ഈ വിമാനത്തിന് കഴിയും. കരയിലെ ടേക്ക് ഓഫിനു വേണ്ടത് കേവലം 490 മീറ്റർ സ്ഥലമാണ്. 280 മീറ്റർ സ്ഥലത്ത് കടലിൽ നിന്നും ടേക് ഓഫ് ചെയ്യാനാകും. നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കുമായി 12 വിമാനങ്ങൾ വാങ്ങാനാണ് പദ്ധതി.
Post Your Comments