കൊച്ചി: സോളാർ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സോളാർ കമ്പനി നൽകിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേതു തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാർ മൊഴി നൽകി.
ടീം സോളാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തില്‍ ‘ഡിയര്‍ ആര്.ബി. നായര്‍’ എന്ന അഭിസംബോധനയും കൈയ്യക്ഷരവും ഉമ്മൻ ചാണ്ടിയുടേത് തന്നെയാണെന്ന് ഉമ്മന്‍ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആര്.കെ. ബാലകൃഷ്ണന്, ടി. സുരേന്ദ്രന് എന്നിവർ ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷൻ മുൻപാകെ മൊഴി നൽകി. ടീം സോളാറിനു വേണ്ടി സരിത നല്‍കിയതെന്നു പറയുന്ന നിവേദനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിതയെ താൻ കണ്ടിട്ടില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. സുരേന്ദ്രന്റെ ഫോണിൽ നിന്ന് ഏഴ് തവണ സരിതയെ വിളിച്ചിട്ടുള്ളതായും എന്നാൽ താനല്ല വിളിച്ചതെന്നും സുരേന്ദ്രൻ മൊഴി നൽകി.
Post Your Comments