മൂന്നാം ലോകമഹായുദ്ധം മുന്നിൽക്കണ്ട് റഷ്യയുടെ ‘നൈറ്റ് ഹണ്ടർ’ എത്തുന്നു. എംഐ– 28എൻഎം എന്ന പേരിലുള്ള ഹെലികോപ്റ്ററിന്റെ ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ പരിഷ്കരിച്ച പതിപ്പാണ് എംഐ– 28എൻഎം. ബോംബുകളും മിസൈലുകളും സജ്ജീകരിച്ചു വയ്ക്കാനും ആളില്ലാ വിമാനങ്ങളുമായി ആശയവിനിമയം നടത്തി ആക്രമണം നടത്താനും ലേസർ ആയുധങ്ങൾ ഉപയോഗിക്കാനും ഈ കോപ്റ്ററിന് കഴിയും.
ഏറ്റവും പുതിയ റഡാർ, സിഗ്നൽ ജാമിങ് സംവിധാനവും ഹെലികോപ്റ്ററിലുണ്ടാകും. ലേസർ ബീമുകളുടെ സഹായത്തോടെയാണ് എതിരെ വരുന്ന ശത്രുക്കളെ തകർക്കുന്നത്. എംഐ–28 എൻ കോപ്റ്ററുകൾ ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്ത്യ പിന്നീട് അമേരിക്കയുടെ ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments